Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanocricket Ground

അ​വ​സാ​ന പ​ന്തു​വ​രെ പോ​രാ​ട്ടം; ജ​പ്പാ​നെ​തി​രെ ഇ​ന്ത്യ​ക്ക് ര​ണ്ട് റ​ൺ​സി​ന്‍റെ ആ​വേ​ശ ജ​യം

ടോക്കിയോ: ജാ​പ്പ​നി​ലെ സാ​നോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നെ​തി​രേ ഇ​ന്ത്യ​ക്ക് ര​ണ്ട് റ​ൺ​സി​ന്‍റെ ആ​വേ​ശ​ ജ​യം. മ​ഴ​ മൂലം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം വൈ​കി ആ​രം​ഭി​ച്ച മ​ത്സ​രം അ​ഞ്ച് ഓ​വ​റു​ക​ളാ​യി വെ​ട്ടി​ച്ചു​രു​ക്കു​ക​യാ​യി​രു​ന്നു.

ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത അ​ഞ്ച് ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 റ​ൺ​സ് നേ​ടി. ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ്മ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യെ​ങ്കി​ലും മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (7 പ​ന്തി​ൽ 9), നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ (12 പ​ന്തി​ൽ 16), ഇ​ഷാ​ൻ കി​ഷ​ൻ (6 പ​ന്തി​ൽ 3), തി​ല​ക് വ​ർ​മ്മ (3 പ​ന്തി​ൽ 1) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ജ​പ്പാ​ന് വേ​ണ്ടി ര​ണ്ട് ഓ​വ​റി​ൽ 17 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ചാ​ൾ​സ് ഹി​ൻ​സെ മി​ക​ച്ച ക​ളി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

33 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ജ​പ്പാ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ക്യാ​പ്റ്റ​ൻ കെ​ൻ​ഡെ​ൽ ക​ഡോ​വാ​കി ഫ്ലെ​മി​ങ് 12 പ​ന്തി​ൽ 12 റ​ൺ​സും ബെ​ഞ്ച​മി​ൻ ഇ​റ്റോ ഡേ​വി​സ് എ​ട്ട് പ​ന്തി​ൽ ഒ​മ്പ​ത് റ​ൺ​സും നേ​ടി പൊ​രു​തി​യെ​ങ്കി​ലും അ​ഞ്ച് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 30 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഇ​ന്ത്യ​ക്കാ​യി ര​ണ്ട് ഓ​വ​റി​ൽ 13 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ ബൗ​ളി​ങ്ങി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഇ​ന്ത്യ​യും ജ​പ്പാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​വി​ശേ​ഷ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​രു​ത്ത​രാ​യ ഇ​ന്ത്യ​ൻ ടീ​മി​നെ​തി​രെ അ​വ​സാ​ന പ​ന്തു​വ​രെ പോ​രാ​ടി തോ​ൽ​വി വ​ഴ​ങ്ങി​യ ജ​പ്പാ​ന്‍റെ പ്ര​ക​ട​നം ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന്‍റെ വ​ലി​യ പ്ര​ശം​സ നേ​ടി.

Latest News

Corehub Up